മടിക്കൈയിൽ പത്ത് സിപിഐ ബ്രാഞ്ച് സിക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചു

ടിക്കൈ: മന്ത്രി ഇ.ചന്ദ്രശേഖരന്റെ മൂന്നാമങ്കത്തിൽ പ്രതിഷേധിച്ച് മടിക്കൈയിൽ സിപിഐയുടെ പത്തു ബ്രാഞ്ച് സിക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചു. മടിക്കൈയിൽ സിപിഐക്ക് രണ്ട് ലോക്കലുകളാണ്. മടിക്കൈയും, അമ്പലത്തുകരയും. മടിക്കൈ എൽ സി സിക്രട്ടറി ശാർങാധരനും, അമ്പലത്തുകര എൽ സി സിക്രട്ടറി ബാലകൃഷ്ണനുമാണ്. പത്ത് ബ്രാഞ്ച് സിക്രട്ടറിമാരും രാജി സന്നദ്ധത വാക്കാൽ എൽസി സിക്രട്ടറിമാരെ അറിയിച്ചിട്ടുണ്ട്. രേഖാമൂലമുള്ള രാജിക്കത്ത് ഇന്ന് പാർട്ടിക്ക് നൽകുമെന്ന് സിപിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

LatestDaily

Read Previous

പിലിക്കോട് ബാങ്ക് പ്രസിഡണ്ടിന്റെ രാജിയാവശ്യപ്പെട്ട് ഐ വിഭാഗം

Read Next

ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും