മടിക്കൈയിൽ കോൺഗ്രസ്സ് ബൂത്ത് ഏജന്റുമാരെ അടിച്ചോടിക്കാൻ ശ്രമം

കാഞ്ഞങ്ങാട് : മടിക്കൈ പഞ്ചായത്തിലെ കീക്കാംകോട്ട് വാർഡിൽ ബൂത്ത് ഏജന്റുമാരായ കോൺഗ്രസ്സ് പ്രവർത്തകരെ അടിച്ചോടിക്കാൻ ശ്രമം. യുഡിഎഫ് ബൂത്ത് ഏജന്റുമാരായ കെ. ടി. പ്രമോദ്, നാരായണൻ, ബാബു എന്നിവരെയാണ് രാവിലെ സിപിഎം പ്രവർത്തകർ അടിച്ചോടിക്കാൻ ശ്രമിച്ചത്.

സിപിഎം ശക്തി കേന്ദ്രമായ കീക്കാംകോട്ട് ബൂത്തിൽ ഇരിക്കാനെത്തിയ യുഡിഎഫ് ഏജന്റുമാരെയാണ് അടിച്ചോടിക്കാൻ ശ്രമിച്ചത്. എന്നാൽ, യുഡിഎഫ് ഏജന്റുമാർ പിന്തിരിയാൻ തയ്യാറാവാതെ ബൂത്തിൽ തന്നെ ഇരിക്കുകയായിരുന്നു. സംഘർഷ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രമീളയാണ് മൽസരിക്കുന്നത്. ബൂത്തിന് സമീപം ബിജെപി പ്രവർത്തകന് രാവിെല മർദ്ദനമേറ്റിരുന്നു.

Read Previous

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുഖ്യ ഏജന്റിനെ കക്കൂസിൽ പൂട്ടിയിട്ടു

Read Next

മംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ 16 മുതൽ