മടിക്കൈ ജാതിക്കാർഡ് പാർട്ടിക്ക് തിരിച്ചടി

നീലേശ്വരം : പണ്ടെങ്ങുമില്ലാതിരുന്ന സ്വജന പക്ഷപാതവും, ജാതി രാഷ്ട്രീയവും, ജാതിക്കാർഡും മടിക്കൈയിൽ പാർട്ടിക്ക് കടുത്ത തിരിച്ചടിയായിത്തീർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിയാത്ത വിധം ജാതിക്കാർഡ് പാർട്ടിയുടെ കേഡർ സ്വഭാവത്തെ വരിഞ്ഞു മുറുക്കിയിരിക്കയാണ്.

മടിക്കൈ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്ത് മുൻ പ്രസിഡന്റ് പ്രീതയുടെ പേര് നിർദ്ദേശിച്ചപ്പോൾ, പ്രീത തീയ്യ വിഭാഗക്കാരിയാണെന്ന ജാതിക്കാർഡ് ഉയർത്തിക്കാട്ടിയത് മണിയാണി വിഭാഗക്കാരാണ്. മണിയാണി വിഭാഗത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം സുജാതയുടെ പേര് നീലേശ്വരം ഏസി യോഗത്തിൽ നിർദ്ദേശിച്ചത് മണിയാണി വിഭാഗക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബിയാണ്.

സുജാതയുടെ പേര് പ്രാദേശിക തലത്തിലെത്തിയപ്പോൾ, തീയ്യ വിഭാഗം കടുത്ത എതിർപ്പുമായി രംഗത്തിറങ്ങുകയും ചെയ്തു.
ചുരുക്കത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷക്കാലം ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ ഭരണം നടത്തിയ ചിലർ കൊണ്ടു വന്ന ജാതിക്കാർഡ് നവോത്ഥാന മടിക്കൈയിൽ ബൂമറാംഗ് പോലെ ഇപ്പോൾ തിരിച്ചടിച്ചത് പാർട്ടിക്ക് നേരെയാണ്.

ഏസി തീരുമാന റിപ്പോർട്ടിംഗ് പ്രാദേശിക തലത്തിലെത്തിയപ്പോൾ, ചർച്ചകളിൽ ജാതി തിരിച്ചുള്ള വാക്കേറ്റവും തർക്കങ്ങളും നടന്നു.
പ്രാദേശിക വികാരം മാനിച്ചാണ് അധ്യക്ഷ പദവിയിൽ ചിത്രത്തിലില്ലാതിരുന്ന മുൻ അധ്യക്ഷ പ്രീതയെ വീണ്ടും രംഗത്തിറക്കിയത്.

പ്രീതയുടെ പേര് ഉയർന്നു വന്നപ്പോൾ, പ്രീത മടിക്കൈ സ്വദേശിനിയല്ലെന്നും, ബേക്കൽ തൃക്കണ്ണാട് കുടുംബ സ്വത്തിൽ വീടു പണിയുന്നുണ്ടെന്നും, സമീപ കാലത്ത് തന്നെ താമസം അങ്ങോട്ടു മാറ്റുമെന്നുമായി എതിർ വിഭാഗത്തിന്റെ ജാതിക്കാർഡ്. ജാതിക്കാർഡിന്റെ അതിപ്രസരം മൂലം മടിക്കൈയിൽ നിന്നുള്ള പുതുമുഖങ്ങൾ ആരേയും ഗ്രാമ ഭരണതലത്തിൽ ഉയർത്തിക്കൊണ്ടു വരാൻ കഴിയാത്ത പരിതാപകരമായ സ്ഥിതിയും മടിക്കൈ പാർട്ടിയിൽ സംജാതമായി.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തകർച്ച സുന്ദരി തട്ടിയെടുത്തത് 15 ലക്ഷം

Read Next

സി.കെ.വൽസലന് ബിജെപിയിൽ സീറ്റില്ല ഇടതു പിന്തുണ തേടി