ബ്ലേഡ് സുനിലിന് കൗൺസിലറുടെ സംരക്ഷണം

നീലേശ്വരം: വീട്ടമ്മമാരുടെ പരാതികളിൽ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് ചതി, വഞ്ചന കേസ്സുകളിൽ പ്രതിയായ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്തിനെ സംരക്ഷിക്കുന്നത് നരസഭ കൗൺസിലർ. നീലേശ്വരം നഗരസഭയിലെ സിപിഎം കൗൺസിലറാണ് സുനിലിന് രക്ഷാകവചമൊരുക്കിയിട്ടുള്ളത്. സുനിലിന്റെ മാതുലൻ നീലേശ്വരം നിടുങ്കണ്ടയിൽ കുമ്മായ ഡിപ്പോ നടത്തുന്നുണ്ട്. ഡിപ്പോ ഉടമയുടെ ബന്ധുവായ കൗൺസിലറാണ് ബ്ലേഡുടമയ്ക്കുവേണ്ടി പോലീസിൽ ഇടപെടുന്നത്.

സുനിലിനെതിരെ ഹൊസ്ദുർഗ്ഗ് – നീലേശ്വരം പോലീസ് സ്റ്റേഷനുകളിൽ രണ്ട്, ചതി- വഞ്ചന കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ട് മാസം ഒന്നര കഴിഞ്ഞുവെങ്കിലും, സുനിലിനെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിൽ ചരടുവലിച്ചത് കൗൺസിലറാണ്. സുനിൽ നേരത്തെ സ്വത്ത് കച്ചവടക്കാരനായിരുന്നു. പിന്നീടാണ് അറവുപലിശ ഈടാക്കുന്ന ബ്ലേഡ് വ്യാപാരത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം, 420 ചതി, വഞ്ചന കുറ്റകൃത്യങ്ങളാണ് സുനിലിനെ പ്രതിചേർത്ത 2 കേസ്സുകളിലും ചുമത്തിയിട്ടുള്ളത്. കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ വകുപ്പില്ലാത്ത കുറ്റകൃത്യമായതിനാൽ സുനിലിന് ജയിലിൽപ്പോകേണ്ടതായി വരും.

Read Previous

2 ലക്ഷം ജ്വല്ലറിപ്പണവുമായി പർദ്ദധാരിണി കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിൽ

Read Next

യുവതിയുടെ പണയ സ്വർണ്ണം അർബൻ ബാങ്കിലില്ല