ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ തുറന്ന മാംസ സംസ്കരണ വകുപ്പ് ഓഫീസ് കെട്ടിടം പൂട്ടി. പാർട്ടി ഗ്രാമത്തിൽ ചുരുങ്ങിയത് 500 പേർക്കെങ്കിലും ജോലി ലഭിക്കുമായിരുന്ന ഇടതു സർക്കാറിന്റെ മാംസ സംസ്കരണ ഫാക്ടറിയുടെ ഓഫീസാണ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ താൽപ്പര്യക്കുറവും, ഇടതു സർക്കാറിന്റെ നിഷേത്മക നയവും മൂലം തുറന്നിട്ട് 3 മാസത്തിനകം പൂട്ടിയത്.
കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ സ്ഥാപനമായ ബെസ്കോട്ടിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് തുറന്ന താൽക്കാലിക കെട്ടിടം പൂട്ടിയത്. ആട്, പോത്ത്, കോഴി തുടങ്ങിയ മൃഗങ്ങളെ വളർത്താനും, യഥാസമയം സംസ്കരിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ബൃഹത് പദ്ധതി എന്ന നിലയിലാണ് മടിക്കൈയിൽ മാംസ സംസ്കരണ ഫാക്ടറിക്ക് രൂപം നൽകിയത്.
മൃഗ സംരക്ഷണ വകുപ്പു മന്ത്രി സിപിഐയിലെ കെ. രാജുവാണ് രണ്ടു വർഷം മുമ്പ് കാഞ്ഞിരപ്പൊയിലിൽ ഓഫീസ് ഉദ്ഘാടനം ചെയ്തതെങ്കിലും, പിന്നീട് ഈ സംസ്കരണ ഫാക്ടറി സ്വന്തം മണ്ഡലത്തിൽ യാഥർത്ഥ്യമാക്കുന്നതിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ താൽപ്പര്യമെടുക്കാതിരുന്നതിനാൽ ഓഫീസ് തന്നെ പൂട്ടുകയായിരുന്നു. മടിക്കൈ പെരളത്ത് മാംസ സംസ്കരണ ഫാക്ടറി സ്ഥാപിക്കാൻ 100 ഏക്കർ റവന്യൂ ഭൂമി അക്വയർ ചെയ്തത് ഇപ്പോഴും വെറുതെ കിടക്കുന്നു.
കോഴിക്കുഞ്ഞുങ്ങളെ ശാസ്ത്രീയമായി വിരിയിക്കുന്നതിന് മറ്റൊരു 7 ഏക്കർ ഭൂമി മടിക്കൈ കുരങ്ങനാടി പ്രദേശത്ത് അക്വയർ ചെയ്തിരുന്നുവെങ്കിലും, സ്ഥലത്തുള്ള ഒരു കലാസമിതി കളിക്കളത്തിനുള്ള അവകാശ വാദമുന്നയിച്ചതിനാൽ ഈ കോഴി വിരിയിക്കൽ പദ്ധതിയും താളിന് പുറത്തു വീണ വെള്ളമായി മാറി. ഈ കോഴി വിരിയിക്കൽ ഫാക്ടറിക്ക് മാറ്റി വെച്ച 4 കോടി രൂപ ഇപ്പോഴും , കേരള പൗൾടി കോർപ്പറേഷന്റെ കൈയ്യിൽ ആർക്കും വേണ്ടാതെ കിടക്കുകയാണ്. 300 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്ന പൗൾടി ഫാമാണ് മടിക്കൈയിൽ വിരിയാതെ പോയത്.