ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നവർക്ക് ഡെപ്യൂട്ടി കളക്ടർ ജോലിയുമായി മധ്യപ്രദേശ്

ഭോപാൽ: ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ, ഡിവൈഎസ്പി എന്നീ തസ്തികകളിൽ ജോലി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പങ്കെടുത്ത ചടങ്ങിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ വിവേക് പ്രസാദ് സാഗറിന് മധ്യപ്രദേശ് സർക്കാർ ഡിവൈഎസ്പി റാങ്കിൽ ജോലിയും വീട് പണിയാൻ ഒരു കോടി രൂപയും നൽകിയതായി ചൗഹാൻ പറഞ്ഞു.

Read Previous

ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ്

Read Next

‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തിയതി പ്രഖ്യാപിച്ചു