മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി

കൊച്ചി: മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു.

ജാമ്യം റദ്ദാക്കിയ കോടതി തീരുമാനത്തിൽ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം.

കേസിലെ രണ്ടും അഞ്ചും പ്രതികൾ കക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു.

Read Previous

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം അടിച്ചേൽപ്പിക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Read Next

ഇറ്റാലിയന്‍ ഫുഡ് എക്‌സ്‌പ്ലോറുമായി ‘ചാവോ കൊച്ചിന്‍’