മധു വധക്കേസ് ; സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

മണ്ണാര്‍ക്കാട്: കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മധുവിന്‍റെ സഹോദരിയടക്കം രണ്ട് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും.

മൊഴി നൽകിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമവിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് കേസിലെ 29-ാം സാക്ഷിയായ സുനിൽ കുമാറിനെ ഇന്നലെ കോടതി വീണ്ടും വിസ്തരിച്ചത്.

വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ അറിയിച്ചു. ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.ഇതോടെ ആകെ കൂറുമാറിയവരുടെ എണ്ണം 20 ആയി.

K editor

Read Previous

2200 കിലോമീറ്റർ താണ്ടി റോഡ് ടു റെക്കോർഡിന് സമാപനം

Read Next

പ്രണയത്തിന് തടസം ; ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കൊന്നു കത്തിച്ചു