ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു.
‘മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം മുർമു പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയരുന്നതുവരെയുള്ള ജീവിതമാണ് വിവരിക്കുന്നത്. രാജ്യത്തെ പരമോന്നത പദവിയിലെത്തിയതിന് പിന്നിലെ വേദനകളും കഷ്ടപ്പാടുകളും വ്യക്തി ജീവിതത്തിലെ നഷ്ടങ്ങളും ബന്ധങ്ങളും പുസ്തകത്തിലുണ്ട്. ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ സന്ദീപ് സാഹുവാണ് പുസ്തകം രചിച്ചിരിക്കുന്നത്.
ഒരു ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയരുന്നത് ചരിത്ര നിമിഷമാണ്. അവയെക്കുറിച്ച് ഒരു പുസ്തകം നിർമ്മിക്കേണ്ടത് തലമുറയുടെ ആവശ്യമാണെന്ന് സന്ദീപ് സാഹു പറഞ്ഞു.