മാക്കുട്ടം ചുരം പാതയിൽ ബസ്സ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ:  മാക്കുട്ടം ചുരം പാതയിൽ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരാജ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ഡ്രൈവർ മരിച്ചു. കർണ്ണാടക സ്വദേശി സ്വാമിയാണ് മരിച്ചത്. കേരള കർണ്ണാടക ഫയർഫോഴ്സ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Previous

കാഞ്ഞങ്ങാട്ട് ഷട്ടർ തകർത്ത് കവർച്ച, വാഹനത്തിൽ കയർ കെട്ടി വലിച്ച് ഷട്ടർ തകർത്തു

Read Next

ജനം തെരുവിലിറങ്ങി: വിപണി ഉണർന്നു