തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് എം.എ.ബേബി

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം.എ ബേബി. തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി നീക്കത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ എം.എ ബേബി വിമർശിച്ചത്.

തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും 10 വർഷം കേരളത്തിന്‍റെ ധനമന്ത്രിയായിരുന്ന ഐസക്കിനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

‘അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയത് നഗ്നമായ ദേശവിരുദ്ധത’

Read Next

ആഗോള ബോക്സ് ഓഫിസില്‍ 40 കോടി പിന്നിട്ട് ദുല്‍ഖറിന്‍റെ ‘സീതാരാമം’