ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പാർട്ടിയിൽ സജീവമാകാൻ സർക്കാർ ഉദ്യോഗം രാജിവെച്ച കാഞ്ഞങ്ങാട്ടെ മുൻ എസ്എഫ്ഐ നേതാവ് എം. രാഘവനെ പാർട്ടി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിയമിച്ചു. ഞായറാഴ്ച ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയാണ് രാഘവനെ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമായി തീരുമാനിച്ചത്. പാർട്ടി ജില്ലാ സിക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിടുകയായിരുന്നു.
പാർട്ടി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം കഴിഞ്ഞ 15 വർഷക്കാലവും, ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ. ടി. ജലീലിനൊപ്പം 5 വർഷക്കാലവും വിശ്വസ്ത സേവനമനുഷ്ഠിച്ച രാഘവന് സർക്കാർ സർവ്വീസിൽ ഇനിയും 4 വർഷങ്ങൾ ബാക്കിയിരിക്കെയാണ് ജോലി രാജിവെച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
ഡിവൈഎഫ്ഐയിൽ ദേശീയ സമിതി അംഗമായിരുന്നു. കാഞ്ഞങ്ങാട്ടെ അതിയാമ്പൂര് സ്വദേശിയായ രാഘവൻ 20 വർഷം തിരുവനന്തപുരത്തായിരുന്നു. കാഞ്ഞങ്ങാട്ട് ഏസി അംഗമായതോടെ തലസ്ഥാനം ഉപേക്ഷിച്ച രാഘവൻ പ്രവർത്തന മണ്ഡലം കാഞ്ഞങ്ങാട്ടേക്ക് മാറ്റി.