ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് കൊണ്ടു വിട്ടതാണെന്ന് എം എം മണി

ഇടുക്കി: ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് പുലിയെ കണ്ടതിനെ ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടെത്തിയത്. മറ്റെവിടുന്നോ പിടികൂടിയ പുലിയെ വനംവകുപ്പ് ഇവിടെ കൊണ്ടുവിട്ടതാണെന്ന് എം.എം മണി എം.എൽ.എ ആരോപിച്ചു.

ഒരാഴ്ച മുമ്പാണ് ആനച്ചാൽ ചെങ്കുളത്ത് പുലിയെ കണ്ടത്. ആദ്യ ദിവസം പൊലീസ് പട്രോളിംഗ് സംഘമാണ് പുലിയെ കണ്ടത്. രണ്ടാം ദിവസം രാവിലെ 8.30 ഓടെ പുലി സ്കൂൾ ബസിന് മുന്നിൽ ചാടി. ഇതോടെയാണ് പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്. എന്നാൽ, വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ ഉപദ്രവിക്കാത്തതിനാൽ കൂട് വെച്ച് പിടിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത്.

K editor

Read Previous

സംസ്ഥാന സര്‍വീസിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

Read Next

മദ്യനയക്കേസ്; ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി സിസോദിയ