കാഞ്ഞങ്ങാട്:എൻ ഡി എ സ്ഥാനാർത്ഥി എം.ബൽ രാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിൽപ്പെട്ട വാഴുന്നോറടി, പുതുക്കൈ , ചതുര കിണർ എന്നിവടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു . എട്ടോളം ബോർഡുകളും പോസ്റ്ററുകളുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.ഒരാഴ്ച മുമ്പും ബോർഡുകൾ നശിപ്പിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും സ്ഥാപിച്ച ബോർഡുകളാണ് ഇന്നലെ രാത്രിയുടെ മറവിൽ നശിപ്പിച്ചത്.