ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നിലപാടിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി രാജേഷ്.
പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടിയുടേതും കെ.സി വേണുഗോപാലിന്‍റേതും വിശാല കാഴ്ചപ്പാട് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവകലാശാല വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ജനാധിപത്യ രീതിയിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിനെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.