വഖഫ് സ്വത്തിൽ മണിമന്ദിരം

പാണത്തൂർ: വർഷങ്ങൾക്ക് മുമ്പ് പള്ളിക്ക് ദാനം  ലഭിച്ച വഖഫ് സ്വത്തിൽ പ്രവാസി പ്രമാണി ഇരുനില മണിമന്ദിരം  കെട്ടിപ്പൊക്കി.

പാണത്തൂർ ജുമാ മസ്ജിദിന് 1995-ൽ കർണ്ണാടക കരിക്കെ സ്വദേശി പാട്ടില്ലത്ത് ഹസ്സൻ ദാനമായി നൽകിയ 24 സെന്റ് വഖഫ് ഭൂമിയിൽ പള്ളിയാൻ അബ്ബാസാണ് ഇരുനില വീടു നിർമ്മിച്ചത്.

പള്ളിക്കമ്മിറ്റി പ്രസിഡന്റിനെയും, സിക്രട്ടറിയേയും സ്വാധീനിച്ച് 24 ലക്ഷം രൂപ നൽകിയാണ് പള്ളിയാൻ അബ്ബാസ് വഖഫ് ഭൂമി കൈക്കലാക്കിയത്.

സെന്റിന് ഒരു ലക്ഷം  രൂപ വീതമാണ് അബ്ബാസ് അന്ന് ഭൂമിക്ക് വില നൽകിയത്. ആറു വർഷം മുമ്പാണ് പള്ളിയാൻ അബ്ബാസ് ഈ വഖഫ് ഭൂമി കൈക്കലാക്കി വീടു നിർമ്മിച്ചത്. പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന  ഒന്നാന്തരം കുളം പിന്നീട് നികത്തുകയായിരുന്നു. വഖഫ് ഭൂമി തട്ടിയെടുക്കുന്നത് ക്രിമിനൽ കുറ്റമാണ്. 

പ്രവാസിയായ പള്ളിയാൻ അബ്ബാസ് ഇപ്പോൾ നാട്ടിലുണ്ട്. 2019 സപ്തംബർ 24-ന് പാണത്തൂരിൽ കെട്ടിത്തൂങ്ങി മരിച്ച ഉമ്മർഹാജിയുടെ നേർസഹോദരനാണ് പള്ളിയാൻ അബ്ബാസ്.

ഹാജിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് പിന്നിൽ പള്ളിയാൻ അബ്ബാസിന്റെ കൈകളുണ്ടെ

ന്ന് കാണിച്ച് ഉമ്മർഹാജിയുടെ കുടുംബം പോലീസിൽ  പരാതിപ്പെട്ടിരുന്നു.

LatestDaily

Read Previous

പെൺകുട്ടിയുടെ ചിത്രവും യുവതിയുടെ ഫോൺനമ്പറും ഫേസ് ബുക്കിലിട്ട പതിനഞ്ചുകാരന് താക്കീത്

Read Next

നിശബ്ദമായത് പാട്ടിന്റെ പാലാഴി