ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന് ഏറ്റവും വില കുറഞ്ഞത് ഡൽഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.
കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊൽക്കത്തയിൽ 1,959 രൂപയും മുംബൈയിൽ 1,811.5 രൂപയും ചെന്നൈയിൽ 2,009.5 രൂപയുമാണ് ഇന്നത്തെ വില.