കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിനങ്ങൾ വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ പട്ടികജാതി മോർച്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘പട്ടികജാതി സംഗമം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള ബി.ജെ.പി പ്രവർത്തകർക്ക് പ്രവർത്തിക്കാൻ രാജ്യസ്നേഹം മതിയെന്നും കേരളത്തിൽ രക്തസാക്ഷികളാകാനുള്ള ധൈര്യം വേണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് പട്ടികജാതിക്കാർക്ക് ഇത്രയധികം പരിഗണന നൽകിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടെ നിരവധി പട്ടികജാതിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും അധികാരത്തിലിരുന്നപ്പോൾ പട്ടികജാതിക്കാരെ വോട്ടിനായി ഉപയോഗിച്ചു. പട്ടികജാതിക്കാർക്ക് വേണ്ടി അവർ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. മോദിയുടെ ജൈത്രയാത്രയുടെ ഭാഗമാകാൻ കേരളവും തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.

Read Previous

ഷംസീർ വിദ്യാർത്ഥി, യുവജന സംഘടനകളിലെ ചാട്ടുളി പ്രാസംഗികനും സംഘാടകനും

Read Next

പുരി ജഗന്നാഥും വിജയ് ദേവരക്കൊണ്ടയും ‘ജനഗണമന’യില്‍ പ്രതിഫലം വാങ്ങില്ലെന്ന് റിപ്പോർട്ട്