കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ 2,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. സ്ക്കൂട്ടറിലെത്തിയ രണ്ടംഗ സംഘം 2,000 രൂപയുടെ കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചു. ലോട്ടറി വിൽപ്പനക്കാരി ഇരിയ മുട്ടിചുരലിലെ പത്മിനിയാണ് തട്ടിപ്പിനിരയായത്.

ഇന്നലെ ഉച്ചയ്ക്ക് അമ്പലത്തറയിൽ ലോട്ടറി വിൽപ്പന നടത്തുന്നതിനിടയിൽ സ്ക്കൂട്ടറിലെത്തിയ രണ്ട് പേർ രണ്ടായിരത്തിന്റെ നോട്ട് നൽകി 600 രൂപയുടെ ലോട്ടറിയെടുത്ത ശേഷം ബാക്കി തുകയായ 1400 രൂപയുമായി ഉടൻ സ്ഥലം വിടുകയായിരുന്നു.

ലോട്ടറി വാങ്ങിയവർ ധൃതിപ്പെട്ട് സ്ഥലം വിട്ടതിൽ സംശയം തോന്നിയ പത്മിനി നോട്ട് കൂടുതൽ പരിശോധിച്ചപ്പോഴാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടാണെന്ന് മനസ്സിലായത്. പിന്നീട് അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തിയ പത്മിനി കാര്യങ്ങൾ പോലീസിനെ ധരിപ്പിച്ച ശേഷം കള്ളനോട്ട് പോലീസിൽ ഏൽപ്പിച്ചു.

Read Previous

ബഷീറും ഖമറുദ്ദീനും യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാക്കും

Read Next

ചിറ്റാരിക്കാൽ കൊലക്കേസ്സിൽ ഭാര്യയും മകളുമടക്കം 4 പ്രതികളെ കോടതി ജയിലിലടച്ചു