നൂപൂർ ശർമ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ വിവാദപരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ, കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചത്. തുടർച്ചയായി രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അതേസമയം, പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് മഹാരാഷ്ട്രയിലെ ഒരു മെഡിക്കൽ സ്റ്റോർ ഉടമ കൊല്ലപ്പെട്ടു. കൊലപാതകത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

Read Previous

കാലവർഷം രാജ്യം മുഴുവൻ ശക്തിപ്രാപിച്ചു: കേരളത്തിൽ മഴ തുടരും

Read Next

ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ്; റെക്കോഡിട്ട് ക്യാപ്റ്റന്‍ ബുംറ