കോവിഡ് വാക്സിനേഷൻ ആശുപത്രികളിൽ നീണ്ട ക്യൂ

കാഞ്ഞങ്ങാട്: കോവിഡ് വാക്സിനേഷനും പരിശോധനക്കുമായി ജനങ്ങൾ കൂട്ടത്തോടെ സർക്കാർ ആശുപത്രിയിലെത്തിയതോടെ ആശങ്ക. പല ആശുപത്രികൾക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പൂടംകല്ലിലെ പനത്തടി താലൂക്ക്  ആശുപത്രിയിൽ ഇന്ന് രാവിലെ തന്നെ വാക്സിനെടുക്കാനെത്തിയവരുടെ   ക്യൂ ആശുപത്രി പരിസരത്ത് നിന്നും നീണ്ട് പൂടംകല്ല് ടൗൺ വരെയെത്തി.

ആശുപത്രികൾക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതെയുള്ള  ക്യൂവും ആശങ്കയുണ്ടാക്കി. അപ്രതീക്ഷിതമായി ആളുകൾ കൂട്ടമായെത്തിയതോടെ അധികൃതരും എന്ത് ചെയ്യണമെന്നറിയാതെയായി. കോവിഡ് രോഗം വീണ്ടും പടർന്നു പിടിച്ചതും വാക്സിന് ക്ഷാമം നേരിടുന്നുവെന്ന വാർത്തയും പുറത്ത് വന്നതോടെയാണ് വാക്സിനെടുക്കാൻ ആളുകൾ കൂടുതലായി ആശുപത്രിയിലെത്താനുണ്ടായ കാരണം.   പ്രധാന ടൗണിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന നടത്തിയ റിപ്പോർട്ട് വേണമെന്ന അധികൃതരുടെ ഉത്തരവും ആശുപത്രികളിൽ തിരക്ക് വർധിക്കാൻ കാരണമായി.

Read Previous

സഞ്ചരിക്കാൻ കോവിഡില്ലാ സർട്ടിഫിക്കറ്റ്, പ്രതിഷേധം, റവന്യു മന്ത്രി ജില്ലാ കലക്ടറെ തിരുത്തി

Read Next

കോവിഡ് പ്രതിസന്ധിയെ ബ്ലേഡ് മാഫിയ മുതലാക്കുന്നു