ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനം: കെ ടി ജലീൽ

തിരുവനന്തപുരം: നടപടിക്രമങ്ങളിൽ ലോകായുക്തയ്ക്ക് വിവേചനമുണ്ടെന്ന സൂചന നൽകി കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പ്രസ്താവിക്കാൻ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്തി നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിക്കുന്നത് നല്ലതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലല്ലോ. കോയാ, നമുക്കിതൊക്കെ തിരിയുമെന്നും ജലീലിന്റെ കുറിപ്പിൽ പറയുന്നു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: “പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ  ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി.  ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ.”

K editor

Read Previous

ഇലന്തൂർ ഇരട്ട നരബലി; കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽ കാന്ത്

Read Next

അഞ്ചിലൊരാൾക്ക് കോവിഡാനന്തരപ്രശ്നങ്ങൾ; കൃത്യമായ ആരോഗ്യപരിശോധന വേണമെന്ന് വിദഗ്ധർ