ലോകായുക്ത ബിൽ; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ. ഭേദഗതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയുടെ അനുമതിയില്ലാതെയാണ് ഭേദഗതി വരുത്തിയത്. ബിൽ അവതരിപ്പിക്കുന്നതും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.

ജുഡീഷ്യൽ തീരുമാനം എക്സിക്യൂട്ടീവിന് പരിശോധിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതേസമയം സബ്ജക്ട് കമ്മിറ്റിക്കും ബില്ലിൽ ഭേദഗതി വരുത്താമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Read Previous

കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

Read Next

കാഴ്ചക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഇന്ത്യ- പാക് പോരാട്ടം