ലോക കേരളസഭ ; പുതിയ പട്ടികയില്‍ 182 അംഗങ്ങൾ

തിരുവനന്തപുരം: ലോക കേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 182 പേരാണ് പട്ടികയിലുള്ളത്. 174 പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ യു.എ.ഇ.യിൽ നിന്നുള്ള 28 അംഗങ്ങളും 32 ക്ഷണിതാക്കളും ഉൾപ്പെടുന്നു.

ജൂണിൽ ലോക കേരള സഭ സമ്മേളിച്ചിരുന്നു. അന്ന് പുതിയ അംഗങ്ങളെയും ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സർക്കാർ ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

യു.എ.ഇ.യിൽനിന്നുള്ള 28 അംഗങ്ങളിൽ വ്യവസായികളായ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള, ഡോ. ഷംസീർ വയലിൽ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സി.പി. സാലിഹ് എന്നിവര്‍ ഉള്‍പ്പെടുന്നു.

Read Previous

ജയിലില്‍നിന്ന് മട്ടന്‍ ബിരിയാണി വീണ്ടുമെത്തുന്നു

Read Next

പി.സി. ജോര്‍ജിന്റെ വീട്ടില്‍ പരിശോധനയുമായി ക്രൈംബ്രാഞ്ച്