ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്ന് പ്രവർത്തിപ്പിച്ചതിന് 3 പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. സർക്കാർ നിർദ്ദേശിച്ച സമയപരിധി കഴിഞ്ഞും കട തുറന്ന് പ്രവർത്തിപ്പിച്ചതിനാണ് കേസ്.
നോർത്ത് കോട്ടച്ചേരിയിൽ സമയ പരിധി കഴിഞ്ഞും ഹോട്ടൽ തുറന്ന് പ്രവർത്തിച്ചതിന് നോർത്ത് കോട്ടച്ചേരിയിലെ ബിസ്മില്ലാ ഹോട്ടലിന്റെ ഉടമയും ഹാജി ക്വാർട്ടേഴ്സിലെ മുഹമ്മദിന്റെ മകനുമായ അലിക്കെതിരെ 50, ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.
പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് അടിവശത്ത് പ്രവർത്തിക്കുന്ന പഴം, പച്ചക്കറിക്കട സമയ പരിധി കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിച്ചതിന് കടയുടമയും, ഞാണിക്കടവ് കടവത്ത് ഹൗസിലെ അബ്ദുൾ റഹ്മാന്റെ മകനുമായ നൗഷാദിനെതിരെ 34, ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.
സന്ധ്യയ്ക്ക് 6 മണിക്ക് ശേഷം തുറന്ന് പ്രവർത്തിച്ചതിന് കാഞ്ഞങ്ങാട് ടൗണിലെ മാർക്കറ്റ് റോഡിന് സമീപം പ്രവർത്തിക്കുന്ന മദർഇന്ത്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ സിബി തോമസിനെതിരെ 48, പോലീസ് കേസെടുത്തു.