ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി : തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ചെലവ് കണക്കുകൾ നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കണക്ക് സമർപ്പിക്കാത്തവർ 10 ദിവസത്തിനകം ഇത് സമർപ്പിക്കണം. ഇല്ലെങ്കിൽ അറിയിപ്പ് നൽകാതെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. വീഴ്ച വരുത്തിയാൽ, നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ അംഗത്വവും നഷ്ടപ്പെടും. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33-ാം വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 89-ാം വകുപ്പും പ്രകാരമാണ് ഇവരെ അയോഗ്യരാക്കുന്നത്.
കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും 1.5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 75,000 രൂപയും പഞ്ചായത്തുകളിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. പഞ്ചായത്തുകളിൽ 7461 പേരും മുനിസിപ്പാലിറ്റികളിൽ 1297 പേരും കോർപ്പറേഷനുകളിൽ 444 പേരുമാണ് കരട് പട്ടികയിലുള്ളത്.
2020 ഡിസംബറിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ചെലവ് എസ്റ്റിമേറ്റുകൾ അംഗീകൃത ഓഫീസർക്ക് സമർപ്പിക്കണം.