ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാറും ഭർത്താവും ബാങ്കിന്‍റെ തലപ്പത്തായിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് ക്രമരഹിതമായി 3,000 കോടി രൂപയുടെ വായ്പ നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബറിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കൊച്ചാർ വായ്പാ ക്രമക്കേട് ആരോപണത്തെ തുടർന്ന് പദവിയിൽ നിന്ന് പുറത്തായിരുന്നു.
2009 ലും 2011 ലും ഐ.സി.ഐ.സി.ഐ ബാങ്കിലെ തന്‍റെ പദവി ദുരുപയോഗം ചെയ്യുകയും വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വേണുഗോപാൽ ദൂതിന് വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് കൊച്ചാറിനെതിരായ ആരോപണം.