അഞ്ഞൂറോളം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച ബിരുദധാരിയായ പ്രതി അറസ്റ്റിൽ

കുടുങ്ങിയത് പരിയാരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കേസ്സിൽ

പയ്യന്നൂർ:  അഞ്ഞൂറോളം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച കള്ളനെ തമിഴ്നാട്ടിൽ  പയ്യന്നൂർ പോലീസ് പിടികൂടി. പരിയാരത്തെ വനിതാ ഡോക്ടർ ഏ. ആർ. അശ്വതിയുടെ ക്വാർട്ടേഴ്സിൽ നിന്നും ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ   പ്രതിയാണ് തമിഴ് സെൽവൻ .

കഴിഞ്ഞ മാസമാണ് വനിതാ ഡോക്ടറുടെ ക്വാർട്ടേഴ്സിൽ നിന്നും ലാപ്പ്ടോപ്പ് മോഷണം പോയത്. ഇവരുടെ പരാതിയിൽ പയ്യന്നൂർ ഡിവൈഎസ്പി, കെ. ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പയ്യന്നൂർ എസ്ഐ, ടി. എസ്. ശ്രീജിത്താണ് പ്രതിയെ തമിഴ്നാട് തിരുവാരൂർ വേളാങ്കുടി റോഡ് പുളിനിലത്തു നിന്നും അറസ്റ്റ് ചെയ്തത്.  പുളിനിലത്തെ കണ്ണന്റെ മകൻ തമിഴ്സെൽവനാണ്  25, പ്രതി.

പരിയാരത്ത് നിന്നും മോഷ്ടിച്ച ലാപ്പ്ടോപ്പ് സേലത്ത് വിറ്റതായി കണ്ടെത്തി. 2021 ജനുവരിയിൽ ഗുജറാത്തിൽ നിന്നും ലാപ്പ്ടോപ്പ് മോഷ്ടിച്ച  കേസിൽ  പ്രതിയാണ് തമിഴ് സെൽവൻ. ബി. ഏ. ധനതത്വശാസ്ത്ര ബിരുദധാരിയായ പ്രതിക്ക് നിരവധി ഭാഷകൾ അനായാസം  കൈകാര്യം ചെയ്യാനറിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം ലാപ്പ് ടോപ്പുകൾ കവർന്നെടുത്തതായി പ്രതി പോലീസിനോട് സമ്മതിച്ചു.

LatestDaily

Read Previous

കണ്ണൂരിൽ സിപിഎം നേതാക്കളെയും അംഗങ്ങളെയും പാർട്ടി നിരീക്ഷിക്കും, പാർട്ടിക്ക് ക്ലീൻ ഇമേജുണ്ടാക്കാൻ നീക്കം

Read Next

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിനെതിരെ നിയന്ത്രണം