ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്റെ അറയിൽ ഒളിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്ര: ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്‍റെ അറയിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈയിൽ നഴ്സായി ജോലി ചെയ്യുന്ന മേഘയെ (37) കൊലപ്പെടുത്തിയ ഹാർദിക് ഷാ (27) ആണ് അറസ്റ്റിലായത്. മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. മുംബൈയ്ക്കടുത്തുള്ള വാടക വീട്ടിലാണ് കൊലപാതകം നടന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിൽ നിന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ പതിവായി ഉണ്ടായിരുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങൾ വിറ്റ് കിട്ടിയ പണവുമായി ഹാർദിക് രക്ഷപ്പെടുകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലൊക്കേഷൻ പിൻതുടർന്ന പൊലീസ് മധ്യപ്രദേശിലെ നഗ്ദയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും.

Read Previous

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരതം ഉടൻ യാഥാർത്ഥ്യമാകും: യോഗി ആദിത്യനാഥ്

Read Next

സെൽഫി എടുക്കാൻ സഹകരിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണവും ഭീഷണിയും