ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടൻ ഗിന്നസ് പക്രുവിന് വേണ്ടി മെഴുകു പ്രതിമ നിർമ്മിച്ച് ശിൽപി ഹരികുമാർ. കോട്ടയം പ്രസ് ക്ലബിൽ ഗിന്നസ് പക്രു തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
തന്‍റെ മെഴുകു പ്രതിമ കണ്ടപ്പോൾ കാണാതായ ഇരട്ട സഹോദരനെ കണ്ടെത്തിയ സന്തോഷമാണ് തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. പ്രതീക്ഷിക്കാത്ത പലതും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഓണത്തിന് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. നമ്മളും കലാരംഗത്തായതിനാൽ, ഒരു കലാകാരന്‍റെ ഏറ്റവും വലിയ കഴിവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശില്‍പി ഹരികുമാര്‍ അത്ഭുതപ്പെടുത്തിയെന്നും ഗിന്നസ് പക്രു പറഞ്ഞു.
“പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എന്‍റെ കൊച്ചു മെഴുകു പ്രതിമ, നന്ദി മിസ്റ്റർ ഹരികുമാർ” എന്ന അടിക്കുറിപ്പോടെയാണ് പക്രു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.