തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ട്ടം

തൃശൂർ മാള, അന്നമനട പ്രദേശങ്ങളിൽ മിന്നൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും കാസർകോട് മുതൽ മലപ്പുറം വരെയുമാണ് മുന്നറിയിപ്പ്.

Read Previous

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

Read Next

മുൻകരുതൽ ഡോസായി കോർബെവാക്സിന് അംഗീകാരം