യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

യു.എ.ഇ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഇന്ന് യുഎഇയിൽ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദ്വീപുകൾ, ചില തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവ ചിലപ്പോൾ മേഘാവൃതമായിരിക്കും. രാത്രിയിൽ നേരിയ മഴ ലഭിക്കാനും രാജ്യത്തെ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ബുധനാഴ്ച 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

എന്നിരുന്നാലും, അബുദാബിയിൽ താപനില 22 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസും വരെ കുറയും. അബുദാബിയിലും ദുബായിലും ഈർപ്പം 20 മുതൽ 70 ശതമാനം വരെയായിരിക്കും.

Read Previous

ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

Read Next

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 15,705 ആയി കുറഞ്ഞു