ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവ അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ ഓഹരി ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അഭിപ്രായപ്രകടനം. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഇന്നലെ 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനർത്ഥം എക്സ്ടെഷം 9 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ഇടിവുണ്ടായത്. ഓഹരി വിലയിൽ കമ്പനി കൃത്രിമം നടത്തിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.