ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ കെട്ടിച്ചമച്ചതാണ് കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു.
നവംബർ ഒന്നിനാണ് മേയർ കത്തിൽ ഒപ്പിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്ത് മേയർ ഡൽഹിയിലായിരുന്നു. അവിടെ നിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
അതേസമയം, മേയർക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി മേയർ പി കെ രാജുവിന് പരിക്കേറ്റു. പ്രതിഷേധക്കാർ അദ്ദേഹത്തിന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.