ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ സിസ്റ്റം എന്നിവ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഇന്ത്യ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ സാക്ഷാത്കരിക്കുന്നതിനും നമുക്ക് പോരാട്ടം തുടരാം. നമ്മുടെ 75-ാം വാർഷികത്തിൽ പുതുക്കേണ്ട പ്രതിജ്ഞയാണിത്,” രാജേഷ് പറഞ്ഞു.
75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സ്പീക്കർ എം.ബി.രാജേഷ് നാളെ രാവിലെ 9.00-ന് നിയമസഭാ വളപ്പിൽ ദേശീയപതാക ഉയർത്തും. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ.അംബേദ്കർ, കെ.ആർ.നാരായണൻ എന്നിവരുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
തുടർന്ന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്‍റെ ദേശഭക്തിഗാനവും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.