തരൂരിനെ എങ്ങനെ ഉപയോ​ഗിക്കണമെന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടായാൽ അത് കോൺഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള കഴിവ് കോൺഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി ദൃഢതയോടെ തന്നെ മുന്നോട്ടുപോകും. സ്വാഭാവികമായും രാഷ്ട്രീയ വിഷയങ്ങൾ നാളത്തെ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. അജണ്ട അടിസ്ഥാനമാക്കിയുള്ള ചർച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സുധാകരന്‍റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
 

Read Previous

കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്ഫോടനം; കൊച്ചിയിൽ അടിയന്തര യോഗം വിളിച്ച് ഏജൻസികൾ

Read Next

സൗദിയില്‍ എത്തുന്നവര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം