പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു.

1970കളിൽ നിറഞ്ഞു നിന്ന ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയായിരുന്നു അദ്ദേഹം. 2013ൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഡാൻ, ബാൻഡിലെ തന്‍റെ 43 വർഷം നീണ്ട സംഗീത ജീവിതം അവസാനിപ്പിച്ചു.

1968ൽ സ്ഥാപിതമായ ബാൻഡിന്‍റെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം. 2019ലാണ് അദ്ദേഹം അവസാനമായി സ്റ്റുഡിയോയില്‍ പാടിയത്.

Read Previous

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്

Read Next

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരം; കോണ്‍ഗ്രസ്