വിഖ്യാത ഇം​ഗ്ലീഷ് താരം ഓയിൻ മോർ​ഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മടങ്ങുന്നു

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് ഓൾറൗണ്ടർ ഓയിൻ മോർ​ഗൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. മോർഗൻ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായിരുന്നു മോർഗൻ.

മോർഗൻ ആദ്യം അയർലൻഡിന് വേണ്ടിയാണ് കളിക്കാൻ തുടങ്ങിയത്. 2009 മുതൽ മോർഗൻ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നു. 2014 അവസാനത്തോടെ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ടീമുകളുടെ ക്യാപ്റ്റനായി മോർഗനെ നിയമിച്ചു. മോർഗന്റെ കീഴിലാണ് ഇംഗ്ലണ്ട് 2019 ലോകകപ്പ് നേടിയത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ആദ്യ ഏകദിന ലോകകപ്പ് വിജയമായിരുന്നു അത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ടീമിനെ നയിക്കാൻ മോർഗൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സമീപകാലത്തെ മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് മോർഗനെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.

ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മോർഗൻ. രണ്ട് ഫോർമാറ്റിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മോർഗൻ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 225 മൽസരങ്ങളിൽ നിന്നും 6957 റൺസ് മോർഗൻ ഏകദിനത്തിൽ നേടി. 115 ടി20യിൽ നിന്ന് 2458 റൺസ് മോർഗൻ നേടിയിട്ടുണ്ട്.

K editor

Read Previous

‘അമ്മ ക്ലബ് തന്നെ’; ഇടവേള ബാബു

Read Next

‘777 ചാർലി’; കേരള ബോക്‌സ് ഓഫീസിൽ ചിത്രം 17 ദിവസം കൊണ്ട് നേടിയത് 4.05 കോടി രൂപ