‘രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നു’

ന്യൂഡൽഹി: രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു. സി.ഐ.എസ്.എഫ് സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ഒന്നും കേന്ദ്രത്തിന്‍റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. കോൺഗ്രസ് എംപി അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

“രാജ്യത്ത് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് സർക്കാരിന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും, നിലവിൽ, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ പരിഗണനയിൽ ഒരു വിഷയവുമില്ല”അദ്ദേഹം പറഞ്ഞു.

Read Previous

മകനെ മർദ്ദിച്ച പിതാവിനെതിരെ കേസ്

Read Next

കേന്ദ്ര ധനകാര്യ നടപടികൾക്കെതിരെ നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍