ഖദീജയ്ക്ക് സീറ്റില്ല പാർട്ടി തീരുമാനം ലീഗ് നടപ്പിലാക്കി

കാഞ്ഞങ്ങാട്: നിലവിലുള്ള മുസ്ലീം ലീഗ് കൗൺസിലർ ഖദീജ ഹമീദിന് ഇത്തവണ മൽസരിക്കാൻ സീറ്റില്ല. നഗരസഭ വാർഡ് 39-ൽ (കുശാൽ നഗർ പ്രദേശം) മൽസരിക്കാൻ രണ്ടു മാസം മുമ്പ് തന്നെ ഖദീജ വാർഡിലിറങ്ങി വോട്ടർമാരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തിയിരുന്നു.

15 വർഷക്കാലം മൂന്ന് തവണ നഗരസഭയിൽ കൗൺസിലർ പദവിയിരുന്ന ഖദീജ നാലാം തവണയും മൽസരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പാർട്ടി നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ച് ഖദീജയ്ക്ക് ഇത്തവണ സീറ്റു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

നാലാം തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മനൽസരിക്കാൻ ആർക്കും സീറ്റ് നൽകില്ലെന്ന് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ നഗരഭരണം യുഡിഎഫ് പിടിച്ചെടുക്കുകയും, ഭരണം ലീഗിന്റെ കൈകളിൽ എത്തിച്ചേരുകയും ചെയ്താൽ, പാർട്ടിയിൽ സീനിയർ വനിത എന്ന പരിഗണനയിൽ താൻ ചെയർപേഴ്സൺ പദവിയിലെത്തുമെന്ന് പ്രചരിപ്പിച്ചാണ് വാർഡ് 39-ൽ ഖദീജ രണ്ടുമാസം മുമ്പ് തന്നെ വോട്ട് തേടാനിറങ്ങിയത്.

ഇന്നലെ മുസ്ലീംലീഗിന്റെ 16 വാർഡുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചപ്പോൾ, തീരുമാനമാകാതെ മാറ്റിവെച്ച ഒരു പ്രധാന വാർഡ് ഖദീജാഹമീദ് തിരഞ്ഞെടുപ്പ് വർക്ക് തുടങ്ങിയ 39-ാം വാർഡാണ്. ഈ വാർഡിൽ മൽസരിക്കാൻ യുവനിരയിലുള്ള മുസ്ലീം വനിത ആയിഷയെ മുൻസിപ്പൽ ലീഗ് നേതൃത്വം ഇന്ന് കണ്ടെത്തി. കഴിഞ്ഞ തവണ യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികളായ ലീഗിലെ കരീം കുശാൽ നഗറിനും, സിപിഎമ്മിലെ സന്തോഷിനും തുല്യനിലയിൽ വോട്ടു ലഭിച്ചതിനാ ൽ, നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് സന്തോഷിനാണ്. ഇടതിന് വിജയസാധ്യതയുള്ള വാർഡുകൾ ഇല്ലാത്തതിനാൽ സന്തോഷ് ഇത്തവണ മൽസര രംഗത്തില്ല.

കാഞ്ഞങ്ങാട്ടെ നൻമ മരം കൂട്ടായ്മയുടെ പ്രവർത്തകനാണ് സന്തോഷ്.
കരീം കുശാൽ നഗർ ആദ്യകാല ബീഡിത്തൊഴിലാളിയും, എസ്ടിയു നേ
താവുമായിരുന്ന അന്തരിച്ച അബ്ദുൾ റഹ്മാൻ മേസ്തിരിയുടെ മകനും, എസ്ടിയു ഓട്ടോ തൊഴിൽ മേഖലയിലെ സജീവ പ്രവർത്തകനുമാണ്.

LatestDaily

Read Previous

വി.വി. രമേശൻ വാർഡിൽ കോൺ . സ്ഥാനാർത്ഥി പിൻമാറി

Read Next

വീട് വിട്ട പെൺകുട്ടി പിതാവിനൊപ്പം പോയി