സർക്കാർ പ്രവാസികളെ വഞ്ചിച്ചുവെന്ന് ലീഗ്

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിൽ ദുരിതം പേറുന്ന പ്രവാസികളെ കേരള സർക്കാർ വഞ്ചിച്ചുവെന്ന് മുസ്്ലീം ലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. ഇൻസിസ്റ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കിയത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണ്. രണ്ടര ലക്ഷം പേർക്ക് ക്വാറന്റൈൻ സൗകര്യമുണ്ടെന്ന് കൊട്ടിഘോഷിച്ച സർക്കാർ പതിനായിരം പേർ എത്തിയപ്പോഴേക്കും സംവിധാനം ദുർബ്ബലപ്പെടുന്നതാണ് കണ്ടത്. പ്രവാസികളെ പെരുവഴിയിലാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് യോഗം ആരോപിച്ചു.

ഓൺലൈനിൽ നടത്തിയ സംസ്ഥാന ഭാരവാഹികളുടെയും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഏ. മജീദ്, നിയമസഭാ പാർട്ടി ലീഡർ കെ.പി.ഏ.മജീദ്, സംസ്ഥാന ഭാരവാഹികളായ സി.മൊയിൻകുട്ടി, എം.സി.മായിൽഹാജി, അഹ്മദ് കുട്ടി, സിഏഎംഏ കരീം, ഡോ.സി.പി. ബാവഹാജി തുടങ്ങിയവർ പങ്കെടുത്തു.

Read Previous

മന്ത്രി വിളിപ്പിച്ച യോഗത്തില്‍ നിന്ന് എം പിയും എം എല്‍ ഏയും ഇറങ്ങിപ്പോയി

Read Next

ലോക്ഡൗൺ ഇളവുകൾ ആഘോഷമാക്കരുത്