സിപിഎം അഭിഭാഷക സംഘടനാ പൊതുയോഗത്തിൽ മുസ് ലീം ലീഗ് യൂണിയനിലെ അഭിഭാഷകൻ

കാഞ്ഞങ്ങാട് : സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയൻ ഇന്നലെ വൈകീട്ട് പുതിയകോട്ടയിൽ സംഘടിപ്പിച്ച കർഷക ഐക്യദാർഡ്യ പൊതുയോഗത്തിൽ മുസ്്ലീം ലീഗ് നിയന്ത്രണത്തിലുള്ള ലോയേഴ്സ് ഫോറം അംഗം പങ്കെടുത്തു. ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനായ ലീഗ് അഭിഭാഷക യൂണിയൻ അംഗം അഡ്വ. പി. നുസൈബാണ് ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ചത്.

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് അഭിഭാഷകരുടെ പിന്തുണ പ്രഖ്യാപിച്ചാണ് കാഞ്ഞങ്ങാട്ട് ലോയേഴ്സ് യൂണിയൻ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചത്. ജനുവരി 8 ന് ഹൊസ്ദുർഗ് ബാർ അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുസ്്ലീം ലീഗ് യൂണിയനിൽപ്പെട്ട അഭിഭാഷകൻ, സിപിഎം യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

ലീഗ് നിയന്ത്രണത്തിലുള്ള ലോയേഴ്സ് ഫോറം, കോൺഗ്രസ്സ് നിയന്ത്രിക്കുന്ന ലോയേഴ്സ് കോൺഗ്രസ്സിനൊപ്പം ചേർന്നാണ് ഹൊസ്ദുർഗ് ബാർ അസേസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കെ ലീഗ് അഭിഭാഷകൻ, എതിർ യൂണിയൻ നടത്തിയ പൊതുയോഗത്തിലെത്തിയത് അഭിഭാഷകർക്കിടയിൽ ചർച്ചയായി.

Read Previous

നഷ്ടങ്ങളുടെ വർഷം

Read Next

വി.വി.രമേശന്റെ ഭൂമി പാർട്ടി അറിഞ്ഞില്ല