ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധത്തിന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി ആരോപിച്ചു.

തനിക്ക് ഇല്ലാത്ത അധികാരങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്താനുള്ള ഗവർണറുടെ നീക്കം തുറന്ന് കാട്ടണമെന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ഉടൻ എൽ.ഡി.എഫ് യോഗം ചേർന്ന് സമരത്തിന്‍റെ തീയതികൾ തീരുമാനിക്കും.

Read Previous

‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

Read Next

ഭാവിയിൽ മെഡിക്കൽ ടൂറിസത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യ മാറുമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ