യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കാനം

തിരുനവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്.

യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഇടതു നയങ്ങളാണ് മുന്നണിയെ നയിക്കുന്നത്. ആരെങ്കിലും ഓടി വന്നാല്‍ കയറ്റാനാവില്ലെന്നും, അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ, കോട്ടയത്തെ ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുന്നണിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും, യുഡിഎഫ് നടപ്പാക്കിയത് ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രശ്നം അടഞ്ഞ അധ്യായമാണെന്ന തോന്നല്‍ യുഡിഎഫിനില്ലെന്നും, ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാൽ, വെറും ഒരു സ്ഥാനത്തിനുവേണ്ടി യുഡിഎഫ് ഹൃദയബന്ധം മുറിച്ചത് അനീതിയായെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. കോട്ടയത്ത് ചേരുന്ന സിറ്റിയറിങ് കമ്മിറ്റിക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Read Previous

അസ്വാഭാവിക മരണത്തിന് കേസ്

Read Next

ബേക്കലിൽ 9 ലോഡ് മണൽ കടത്തി