ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം, എൽ.ഡി.എഫ് നേതാക്കൾ ഗവർണറെ വിമർശിക്കുന്നത് തുടരുന്നതിനിടെ ബി.ജെ.പി നേതാക്കൾ ഗവർണർക്ക് പിന്തുണയുമായി രംഗത്തെത്തി.
ഇന്നലെ ഗവർണറുടെ വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹത്തിനെതിരെ വിമർശനം ശക്തമാക്കിയ എൽ.ഡി.എഫ് നേതാക്കൾ രണ്ടാം ദിവസവും അത് തുടരുകയാണ്. ഗവർണർക്കെതിരായ എല്ലാ സാധ്യതകളും തേടുന്നതിന്‍റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്തയച്ചു.
അസാധാരണ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ആർ.എസ്.എസിന്‍റെ സ്വയംസേവകനായി പ്രവർത്തിക്കാതെ ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ വിമർശിച്ചു. ഗവർണർ കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിനിധിയായി പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നടപ്പാക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികൾ വലിയ ഭരണഘടനാ പ്രശ്നം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.