Breaking News :

ഇ. ചന്ദ്രശേഖരൻ പത്രിക നൽകി

കാഞ്ഞങ്ങാട്: നിയമസഭയിലേക്ക് ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും ജനവിധി തേടുന്ന മന്ത്രി  ഇ. ചന്ദ്രശേഖരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വരണാധികാരി കാഞ്ഞങ്ങാട് ആർഡിഒ മുമ്പാകെയാണ് ചന്ദ്രശേഖരൻ പത്രിക നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ. രാജൻ, കൺവീനർ കെ.വി.കൃഷ്ണൻ എന്നിവരും ചന്ദ്രശേഖരനൊപ്പം ഉണ്ടായിരുന്നു.

ഇടതു സ്ഥാനാർത്ഥികളായ എം. രാജഗോപാലൻ, തൃക്കരിപ്പൂർ, സി.എച്ച്. കുഞ്ഞമ്പു ഉദുമ എന്നിവരും അതാത് വരണാധികാരികൾക്ക് മുമ്പാകെ പത്രിക നൽകി. വി. വി.രമേശൻ, എം.ഏ ലത്തീഫ് എന്നിവർ 18-ന് വ്യാഴാഴ്ച്ചയാണ് പത്രിക സമർപ്പിക്കുന്നത്.

Read Previous

ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു

Read Next

മദ്യവും, മയക്കുമരുന്നും പിടികൂടി