എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാതയ്ക്ക് ഉജ്ജ്വല വിജയം

കാഞ്ഞങ്ങാട് : സിപിഎം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാതയ്ക്ക് അതിയാമ്പൂര് വാർഡ് 4 ൽ ഉജ്ജ്വല വിജയം. തൊട്ടടുത്ത എതിർ സാഥാനാർത്ഥി സിപിഎം റിബൽ പി. ലീലയേക്കാൾ 238 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എൽഡിഎഫിന് 469 വോട്ട് ലഭിച്ചപ്പോൾ, ലീല 231 വോട്ട് പിടിച്ചു. ബിജെപിക്ക് 134 വോട്ടാണ് ലഭിച്ചത്.

രാവിലെ 10 മണിയോടെ തന്നെ സുജാതയുടെ വിജയ പ്രഖ്യാപനമുണ്ടായി. സിപിഎം റിബലിന് വാർഡിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ എൽഡിഎഫ് ചെയർമാനായ വി. വി. രമേശൻ 280 വോട്ടിനാണ് അതിയാമ്പൂര് വാർഡിൽ വിജയിച്ചത്. കഴിഞ്ഞ തവണ 120 വോട്ടാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ബിജെപിക്ക് അതിയാമ്പൂര് വാർഡിൽ 200 ലേറെ വോട്ടുണ്ടെന്നാണ് കണക്ക്. സുജാതയ്ക്ക് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ നാട്ടുകാർ ഹാരാർപ്പണം നടത്തി.

Read Previous

കെപിസിസി സിക്രട്ടറി എം. അസിനാറുടെ തോൽവി കോൺഗ്രസ്സിന് കനത്ത പ്രഹരമായി

Read Next

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഇടതുതരംഗം