ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഇടത് മുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവർണർക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്നതാണ് ഇടതുമുന്നണിയുടെ നിലപാട്.
തിരുവനന്തപുരം ജില്ലയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്നു. വിസിമാർക്ക് തൽക്കാലം പദവിയിൽ തന്നെ തുടരാമെന്നാണ് ഉത്തരവ്. എല്ലാവരുടെയും വാദങ്ങൾ ചാൻസലർ പരിഗണിക്കണമെന്നും, രാജി ആവശ്യപ്പെട്ടതിൽ ചാൻസലർ തിടുക്കം കാട്ടിയെന്നും കോടതി നിരീക്ഷിച്ചു.