ഗോകുലം കേരള വനിതാ താരങ്ങള്‍ക്ക് നേരെ മദ്യക്കുപ്പിയെറിഞ്ഞ എൽ.ഡി ക്ലാർക്ക് റിമാൻഡിൽ

കോഴിക്കോട്: ഗോകുലം കേരള എഫ്.സി വനിതാ ടീമിലെ വിദേശ കളിക്കാർക്ക് നേരെ മദ്യക്കുപ്പി എറിഞ്ഞ സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി ക്ലാർക്കിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുതിരവട്ടം സ്വദേശിയും കോഴിക്കോട് കോർപ്പറേഷനിലെ ലോവർ ഡിവിഷൻ ക്ലാർക്കുമായ അരുൺ കുമാറിനെ(34)യാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കസബ ഇൻസ്പെക്ടർ എൻ പ്രജീഷ് ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എഫ്ഐആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റെയും പകർപ്പ് പൊലീസ് വ്യാഴാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കും. ഇതോടെ കോർപ്പറേഷന് ജീവനക്കാരനെതിരെ നടപടി എടുക്കേണ്ടി വരും.

ഘാന താരങ്ങളായ ബിയാട്രീസ് (27), വിവിയൻ (22), കെനിയൻ താരമായ ബർത്ത (27) എന്നിവർക്ക് നേരെയാണ് കുപ്പി എറിഞ്ഞത്. ഇതിൽ ബിയാട്രീസിനും ബർത്തയ്ക്കും പരിക്കേറ്റു. മൂവരിലൊരാളുടെ മുടിയിൽ അരുൺ കുമാർ പിടിച്ചുവലിച്ചെന്നും പരാതിയിൽ പറയുന്നു.

K editor

Read Previous

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ വ്യക്തമല്ലെന്ന കെഎസ്ഇബിയുടെ മറുപടിയിൽ പ്രതിഷേധം

Read Next

തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ