സ്ത്രീകളെ ദുര്‍ബല വിഭാഗമായാണ് നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുർബല വിഭാഗമായാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയിൽ നിന്ന് താനെയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

“ഹർജിക്കാരി ഒരു സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുർബല വിഭാഗമായി പരിഗണിക്കുന്നതിനാലും അവർക്ക് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്നും സ്ത്രീകൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളാണ്, അവർക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.

വിവാഹമോചിതരായ ഭർത്താവും യുവതിയും നൽകിയ രണ്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് എം മോദക് ആണ് ഹർജി പരിഗണിച്ചത്. താനെ കോടതിയിലെ കേസ് പൂനെയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയായ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നവി മുംബൈ സ്വദേശിയായ യുവതി പൂനെ കോടതിയിൽ നിന്ന് താനെയിലേക്ക് ഹർജി മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

K editor

Read Previous

കാലാവസ്ഥാ നിരീക്ഷക അന്ന മണിയുടെ 104-ാം ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

Read Next

ജമ്മു കശ്മീരിലെ കത്രയിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം